Mangalam
Popular News

മംഗളം: ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടർ അവാർഡ് ടെക്നോറിയസ് ഇൻഫോ സൊല്യൂഷൻസിന്.

കോഴിക്കോട് സൈബർപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക്നോറിയസ് ഇൻഫോ സൊ ല്യൂഷൻസിന് 2022ലെ 'ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടർ അവാർഡ്. ഇ.ആർ.പി (എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സേവനങ്ങളിലെ മികച്ച പ്രകടനത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമാണ് ടെക്നോറിയസ് ഓഡോ അവാർഡ് കരസ്ഥമാക്കിയത്. ഓഡോ ഇ.ആർ.പിയുടെ ഗോൾഡ് പാർട്ണറാണ് ടെക്നോറിയസ്. ലോകമെമ്പാടുമായി 2000ത്തോളം പങ്കാളികളുള്ള ഓഡോയ്ക്ക് ഇന്ത്യയിൽ മാത്രം അൻപതോളം പങ്കാളികളും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്,ഏഷ്യ, യൂറോപ്പ്, അമേരിക്കഎന്നിവിടങ്ങളിൽ സാന്നിധ്യവുമുണ്ട്.

 

Share this News